മോക്ഡ്രിൽ
വിഴിഞ്ഞം: തീരദേശ മേഖലയിലെ ദുരന്തനിവാരണ സന്നദ്ധത വിലയിരുത്തുന്നതിനായി കരുംകുളം പഞ്ചായത്തിൽ അധികൃതരുടെ വക സുനാമി മോക്ക്ഡ്രിൽ. എ ന്നാൽ പരിശീലനത്തിന്റെ ഭാഗമായി നൽകിയ മുന്നറിയിപ്പിൽ ഭീതിയോടെ ജനം.മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ ആംബുലൻസുകളും ഫയർ ഫോഴ്സ് വാഹനങ്ങളും പൊലിസ് ഉൾപ്പെടെയുള്ള അധികൃതരുടെ വാഹന വ്യൂഹങ്ങളുംകണ്ട തീരദേശവാസികൾ ഒരു നിമിഷം ഞെട്ടി.
തീരത്തു നിന്നുള്ള ആൾക്കാരെ ആംബുലൻസിൽ കയറ്റി തൊട്ടടുത്ത് പ്രത്യേകം തയാറാക്കിയിരുന്ന സുരക്ഷാ കേന്ദ്രത്തിലേക്കു പെട്ടെന്നു മാറ്റുന്നതിനിടയിൽ വീട്ടിൽ നിന്നുള്ള മറ്റുള്ളവരുടെ രക്ഷയെക്കുറിച്ച് അധികൃതരുടെ മുന്നിൽ പലരും ആശങ്കയറിയിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടതായി വിലയിരുത്തലുണ്ടായത്. ഒടുവിൽ ജനത്തയെല്ലാം പറഞ്ഞു സമാധാന പ്പെടുത്തേണ്ടതായും വന്നു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് തീരദേശത്ത് സുനാമി മോക്ക് ഡ്രിൽ നടത്തിയത്. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ജനപ്രതിനിധികളും പൊലിസും വന്ന് ഇതു വ്യാജ പരിശീലനം മാത്രമാണെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ കിളിത്തട്ട്, പുതിയതുറ വാർഡുക ളിലായിരുന്നു മോക്ഡ്രിൽ.
Tags : NattuVishasham DistrictNews