സ്വര്‍ണമെഡല്‍ പ്രസിഡന്റ് ബി.ശിവലാല്‍ ഏറ്റുവാങ്ങുന്നു.
ചവറ : ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച നീണ്ടകര പഞ്ചായത്ത് സ്വര്‍ണ മെഡലിന് അര്‍ഹമായി. മന്ത്രി ബിന്ദു കൃഷ്ണയില്‍ നിന്ന് നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവലാല്‍ സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യമുന, നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.എസ്. അനിലാ മേരി, പഞ്ചായത്ത് സെക്രട്ടറി ജയിന് ജോണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഷെമീമ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews