പുകയില ഉത്പന്നങ്ങളുമായി കരിങ്കുന്നം പോലീസിന്റെ പിടിയിലായവര്‍.
തൊടുപുഴ: വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാനക്കാരായ രണ്ടു പേരെ കരിങ്കുന്നം പോലീസ് പിടികൂടി. കരിങ്കുന്നം കുഴിമറ്റം ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയില്‍ സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാന്‍സുമായി അസം സ്വദേശി റിയാജുല്‍ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയില്‍ ഒളിപ്പിച്ചിരുന്ന 15 പാക്കറ്റ് ഹാന്‍സുമായി ഉത്തര്‍പ്രദേശ് സ്വദേശി അവദേശ് സരോജ് (43) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ഇന്നലെ കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി. മഹേഷ്പിള്ള, എസ്ഐമാരായ പി.ജി. രാജേഷ്, എഎസ്ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ് സത്താര്‍, വി.കെ. അന്‍വര്‍ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Nattuvishesham District news