x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലൂ​രി​ല്‍ ഇ​ടി​മി​ന്ന​ലി​ല്‍ ര​ണ്ടു​വീ​ടു​ക​ള്‍​ക്കു നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: July 12, 2026 01:18 AM IST | Updated: July 12, 2026 01:18 AM IST

ക​ല്ലൂ​ര്‍ പാ​റ​ക്കാ​ട് ഉ​ന്ന​തി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​ർ​ന്ന മ​തി​ൽ.

ക​ല്ലൂ​ര്‍: പാ​റ​ക്കാ​ട് ഉ​ന്ന​തി​യി​ല്‍ ഇന്നലെ രാ​വി​ലെയു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ല്‍ ര​ണ്ടു വീ​ടു​ക​ള്‍​ക്കു നാ​ശ​ം സം​ഭ​വി​ച്ചു.

മു​ള​ങ്ങാ​ട്ടു​ക​ര കു​ട്ട​പ്പ​ന്‍, പു​തി​യേ​ട​ത്ത് സ​ദ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ മു​ഴ​ക്ക​ത്തോ​ടെ​യാ​ണ് ഇ​ടി​മി​ന്ന​ല്‍ വീ​ടു​ക​ളി​ല്‍ പ​തി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും വൈ​ദ്യു​ത സാ​മ​ഗ്രി​ക​ളും ന​ശി​ച്ചു. മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു. ഇ​ടി​മി​ന്ന​ലി​ല്‍ ഇ​രു​വീ​ടു​ക​ളി​ലെ​യും വൈ​ദ്യു​തി സ​ര്‍​വീ​സ് വ​യ​റു​ക​ള്‍, വീ​ടി​നു​ള്ളി​ലെ വ​യ​റിം​ഗ്, സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. കൂ​ടാ​തെ ടൈ​ലു​ക​ള്‍ ത​ക​ര്‍​ന്ന​തോ​ടൊ​പ്പം കു​ട്ട​പ്പ​ന്‍റെ വീ​ട്ടി​ലെ മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗ​വും ഇ​ടി​ഞ്ഞു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ ത്തി.

തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് പോ​ള്‍​സ​ണ്‍ തെ​ക്കും​പീ​ടി​ക, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ദീ​പ് ക​ണി​യ​ത്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

Tags : lightning Nattuvishesham District news

Recent News

Corehub Up