x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു കൊ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 11:25 PM IST | Updated: August 31, 2026 11:25 PM IST

പിടിയിലായ പ്രതികൾ

തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​രി​ൽ ഒ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ച്ച സു​ഹൃ​ത്തി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ര​വി​പേ​രൂ​ർ ചി​റ​യി​ൽ​പ​ടി കു​ട​മ​ല​യി​ൽ വൈ​ശാ​ഖ് ബാ​ബു (29), തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി ചി​റ​യി​ൽ വീ​ട്ടി​ൽ ജോ​ജു ജോ​ൺ ഏ​ബ്ര​ഹാം (35) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ കു​ള​ക്കാ​ട്ടി​ൽ താ​ഴെ​ക്കാ​ലാ​യി​ൽ ജൂ​വ​ൽ ജോ​ൺ (35) ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​രും ജോ​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും പി​ടി​വ​ലി​യു​മാ​ണ് ജൂ​വ​ലി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വൈ​ശാ​ഖ് ജോ​ജു​വി​നെ​യും ജൂ​വ​ലി​നെ​യും പി​ടി​വ​ലി​ക്കി​ടെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​യി പ​റ​യു​ന്നു തു​ട​ർ​ന്ന് ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ വൈ​ശാ​ഖ് സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ജോ​ജു​വി​നെ കി​ണ​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ കി​ണ​റ്റി​ൽ വീ​ണു​കി​ട​ന്ന ജു​വ​ൽ ജോ​ണി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കാ​തെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രെ ജോ​ജു തെ​റ്റി​ധ​രി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട വൈ​ശാ​ഖ് ബാ​ബു​വി​നെ​യും ജോ​ജു​വി​നെ​യും തി​രു​വ​ല്ല പോ​ലീ​സ് ഞാ​യ​റാ​ഴ്ച​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.
തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. ഗോ​പ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് റ​ഹീം, എ​എ​സ്ഐ ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദീ​പു, പു​ഷ്പ​ദാ​സ്, സി​പി​ഒ​മാ​രാ​യ വി​മ​ൽ, സു​ദീ​പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​സ്വാ​ഭാ​വി​ക ഭ​ര​ണ​ത്തി​നാ​ണ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യാ​ക്കി മാ​റ്റു​ക​യും ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ജൂ​വ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. തി​രു​വ​ല്ല ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up