വളപട്ടണം കടവ് റോഡിൽ തകർന്നുവീണ ഇരുനിലകെട്ടിടം.
വളപട്ടണം: കടവ് റോഡിൽ ഓടുമേഞ്ഞ ഇരുനില കെട്ടിടം ഭാഗികമായി തകർന്നുവീണു. വളപട്ടണം സ്വദേശി ആയാർ മജീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇന്നലെ പുലർച്ചെ തകർന്നുവീണത്.
ആളൊഴിഞ്ഞ സമയമായതിനാൽ ദുരന്തം ഒഴിവായി. സമീപത്ത് തട്ടുകട പ്രവർത്തിക്കുന്നുണ്ട്. പകൽ സമയത്ത് ആയിരുന്നതിനാൽ അപകടം ഒഴിവായി. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടമാണിത്. താഴത്തെ നിലയിൽ ഗോഡൗണായി പ്രവർത്തിക്കുന്നുണ്ട്. നാശനഷ്ടങ്ങൾ വ്യക്തമായിട്ടില്ല. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags : Nattuvishesham District News