x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും സം​ര​ക്ഷി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം’

വെബ് ഡെസ്ക്
Published: September 22, 2026 01:46 AM IST | Updated: September 22, 2026 01:46 AM IST

പൊ​ന്നാ​ട അ​ണി​യി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​ദ​രി​ക്കു​ന്നു.

പേ​രാ​മ്പ്ര: എ​ഐ സം​വി​ധാ​ന​വും മ​റ്റ് ആ​ധു​നി​ക സാ​ങ്കേ​തി​ക മാ​ർ​ഗ​ങ്ങ​ളും അ​വ​ലം​ബി​ച്ച് വ​ന്യ​മൃ​ഗ പ്ര​തി​രോ​ധം ന​ട​ത്തി കൃ​ഷി​യെ​യും ക​ർ​ഷ​ക​രെ​യും സം​രം​ക്ഷി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. സം​സ്ഥാ​ന കേ​ര കേ​സ​രി അ​വാ​ർ​ഡ് നേ​ടി​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ൻ സേ​വ്യ​ർ കാ​ര്യാ​വി​ലി​നു ജ​ന്മ​നാ​ടാ​യ ചെ​മ്പ​നോ​ട​യി​ൽ പൗ​രാ​വ​ലി ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി അ​ന്ത​സു​ള്ള ജോ​ലി​യാ​ണെ​ന്ന വി​ശ്വാ​സം വ​ള​ർ​ത്തി യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ത്തും. കൂ​ടു​ത​ൽ കു​ട്ടി​ക്ക​ർ​ഷ​ക​രെ സം​സ്ഥാ​ന​ത്ത് വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​യി സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ക​തി​ർ പ​ദ്ധ​തി​ക്കും കൃ​ഷി വ​കു​പ്പ് ഊ​ന്ന​ൽ ന​ൽ​കു​ന്നു​ണ്ട്. ഇ​എ​സ്എ പ്ര​ശ്നം പൊ​തു ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തെ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ-​വ​യ​നാ​ട്‌ ബ​ദ​ൽ റോ​ഡ്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ക​ഠി​ന ശ്ര​മം തു​ട​രും. ഈ ​കാ​ര്യ​ത്തി​ൽ പ​ല​രും വ്യാ​ജ കാ​ര്യ​ങ്ങ​ൾ നി​ര​ത്തി പ​ദ്ധ​തി​യി​ൽ അ​ട്ടി​മ​റി​ക്ക് ശ്ര​മി​ക്കു​ന്നു​ണ്ട്. വി​ശ​ദ​വും സ​ത്യ​സ​ന്ധ​വു​മാ​യ ഡി​പി​ആ​റി​നു രൂ​പം കൊ​ടു​ത്ത്‌ ഇ​ത്‌ മ​റി​ക​ട​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. ഇ​തി​നാ​യി താ​നും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര കേ​സ​രി അ​വാ​ർ​ഡ് ജേ​താ​വ് സേ​വ്യ​റി​നെ​യും ഭാ​ര്യ ആ​ലീ​സി​നേ​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​രം ന​ൽ​കി​യും ച​ട​ങ്ങി​ൽ എം​പി ആ​ദ​രി​ച്ചു.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ എ​ലി​സ​ബ​ത്ത് മു​ണ്ട​ക്ക​ൽ, വി. ​ശ്രീ​ന​ന്ദ, കെ.​പി. ജ്യോ​തി​ക എ​ന്നി​വ​ർ​ക്കും അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ൽ​കി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു കു​ടി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ലി​ജി ഷി​ജു, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്, വാ​ർ​ഡ് അം​ഗം ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, സം​ഘാ​ട​ക ക​ൺ​വീ​ന​ർ കെ.​എ. ജോ​സ്‌ കു​ട്ടി, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ റെ​ജി കോ​ച്ചേ​രി, ഫ്രാ​ൻ​സി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട്, ആ​വ​ള ഹ​മീ​ദ്, രാ​ജീ​വ് തോ​മ​സ്, ജോ​ർ​ജ് മു​ക്ക​ള്ളി​ൽ, രാ​ജ​ൻ വ​ർ​ക്കി, സ​ബി​ൽ ആ​ണ്ടൂ​ർ, അ​ഡ്വ. സു​രേ​ന്ദ്ര​ൻ, അ​ഷ്റ​ഫ് മി​ട്ടി​ലേ​രി, സേ​വ്യ​ർ കാ​ര്യാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up