x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യോ​ല​പ്പ​റ​മ്പ് ഫാ​ർ​മേ​ഴ്സ് സ​ഹ​. ബാ​ങ്കി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​ക്ക് വി​ജ​യം


Published: July 13, 2026 07:09 AM IST | Updated: July 13, 2026 07:09 AM IST

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഫാ​​ർ​​മേ​​ഴ്സ് സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​സ​​മി​​തി​​യി​​ലേ​​ക്ക് ഇന്നലെ ന​​ട​​ന്ന തെ​​രെ​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഐ​​ക്യ​​ജ​​നാ​​ധി​​പ​​ത്യ സ​​ഹ​​ക​​ര​​ണ മു​​ന്ന​​ണി​​ക്ക് ഉ​​ജ്വ​​ല വി​​ജ​​യം. ആ​​കെ​​യു​​ള്ള 12 സീ​​റ്റു​​ക​​ളി​​ൽ 11 ലും ​​യുഡിഎഫ് മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ വി​​ജ​​യി​​ച്ചു.

പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് എ​​ൽ​ഡി എ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ജ​​നാ​​ധി​​പ​​ത്യ സ​​ഹ​​ക​​ര​​ണ സം​​ര​​ക്ഷ​​ണ മു​​ന്ന​​ണി​​ക്ക് വി​​ജ​​യി​​ക്കാ​​നാ​​യ​​ത്. ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ശ്രീ​​കാ​​ന്ത് സോ​​മ​​ൻ, കെ.​​അ​​ജി​​ത്, എം.​​ജെ. ജേ​​ർ​​ജ്, സ​​ന്തോ​​ഷ് ശ​​ർ​​മ, ജോ​​ൺ​​സ​​ൺ ആ​ന്‍റ​​ണി, പി.​​സി. ജോ​​സ​​ഫ് എ​​ന്നി​​വ​​രും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ജെ​​സി വ​​ർ​​ഗീ​​സ്, ലൗ​​സി തോ​​മ​​സ്, എ​​ന്നി​​വ​​രും നി​​ക്ഷേ​​പ​​ക വി​​ഭാ​​ഗ​​ത്തി​​ൽ കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ൻ മാ​​ധ​​വ​​ൻ നാ​​യ​​ർ,

40 വ​​യ​​സി​ൽ താ​​ഴെ​​യു​​ള്ള ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ജി​​സ്മോ​​ൻ എ.​ ​കു​​ര്യാ​​ക്കോ​​സ്, 40 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സു​​മി​​ത സ​​തീ​​ശ​​ൻ, എ​​ന്നി​​വ​​രും വി​​ജ​​യി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി/​​പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ എ​​ൽ​ഡി​എ​​ഫ് പാ​​ന​​ലി​​ൽ​നി​​ന്ന് പി.​​പി. ക​​ലേ​​ശ​​നും വി​​ജ​​യി​​ച്ചു.​

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ടൗ​​ണി​ൽ യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം ന​​ട​​ത്തി. ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മി​റ്റി ചെ​​യ​​ർ​​മാ​​ൻ കെ.​​കെ. രാ​​ജു കൂ​​രാ​​പ്പ​​ള്ളി​​ൽ, ക​​ൺ​​വീ​​ന​​ർ ജോ​​യി കൊ​​ച്ചാ​​നാ​​പ്പ​​റ​​മ്പി​​ൽ, യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ, പി.​​വി. പ്ര​​സാ​​ദ്, പി.​​പി. സി​​ബി​​ച്ച​​ൻ, വി​​ജ​​യ​​മ്മ ബാ​​ബു, സീ​​തു ശ​​ശി​​ധ​​ര​​ൻ, എം.​ ​അ​​നി​​ൽ​​കു​​മാ​​ർ, കെ.​​കെ. ഷാ​​ജി, പി.​​കെ. ജ​​യ​​പ്ര​​കാ​​ശ്, സ​​മീ​​ൽ ഇ​​ബ്രാ​​ഹിം, കെ.​​കെ. കൃ​​ഷ​​ണ​​കു​​മാ​​ർ, പോ​​ൾ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up