x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തേ​ത​ര​കേ​ര​ളം നി​ല​നി​ൽ​ക്കാ​ൻ യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണം: ക​ന​യ്യകു​മാ​ർ


Published: April 5, 2026 06:04 AM IST | Updated: April 5, 2026 06:04 AM IST

വ​ട​ക്കാ​ഞ്ചേ​രി: ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മാ​തൃ​ക കേ​ര​ള​മാ​ണെ​ന്നും അ​ത് ത​ക​രാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും ജെ​എ​ൻ​യു സ​മ​ര​നാ​യ​ക​ൻ ക​ന​യ്യ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ​ൻ. വൈ​ശാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ നൈ​റ്റ് വാ​ക്ക് എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​ങ്ങ​ളാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളി​ൽ മാ​ർ​ക്സും, എം​ഗ​ൽ​സും, ചെ​ഗു​വേ​ര​യും അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​പ്പോ​ൾ പി​ണ​റാ​യി​യു​ടെ മു​ഖം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​ത് ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ഇ​ട​തു​പ​ക്ഷം നീ​ങ്ങി​യ​തി​ന്‍റെ ഫ​ല​മാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ലി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് പോ​കു​മ്പോ​ഴും മോ​ദി മൗ​നം പാ​ലി​ക്കു​ന്നു. കേ​ര​ളം ഉ​ണ​ർ​ന്ന് ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കേ​ണ്ട​ത് ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യമാ​ണ്. ഭാ​ര​ത​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണ്. യു​വാ​ക്ക​ൾ​ക്ക് നാ​ട്ടി​ൽ ത​ന്നെ പ​ഠ​ന, തൊ​ഴി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. യു​ഡി എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി​യു​ടെ വി ​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​രാ​ൻ വൈ​ശാ​ഖി​ന് ക​ഴി​യു​മെ​ന്നും ക​ന​യ്യ​കു​മാ​ർ പ​റ​ഞ്ഞു.

അ​ക​മ​ല​യി​ൽ നി​ന്ന് വ​ട​ക്കാ​ഞ്ചേ​രി വ​രെ ക​ന​യ്യ​കു​മാ​ർ പി. ​എ​ൻ. വൈ​ശാ​ഖി​നൊ​പ്പം റോ​ഡ് ഷോ ​ന​ട​ത്തി.​ നൂ​റു​ക​ണ​ക്കി​ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നൈ​റ്റ് വാ​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​യി.

യുഡിഎ​ഫ് നേ​താ​ക്ക​ളാ​യ കെ.​അ​ജി​ത്കു​മാ​ർ, ഷാ​ഹി​ദ റ​ഹ്മാ​ൻ, എ​ൻ.​ആ​ർ. സ​തീ​ശ​ൻ, എ​ൻ. എ .​സാ​ബു, ഒ. ​ശ്രീ​കൃ​ഷ്ണ​ൻ, പി.​ജി. ജ​യ​ദീ​പ്, അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ, അ​നീ​ഷ് ആന്‍റണി. ജോ​മോ​ൻ കൊ​ള്ള​ന്നൂ​ർ, അ​ഡ്വ.​അ​ഖി​ൽ സാ​മു​വ​ൽ, എ​സ്.​എ.​എ. ആ​സാ​ദ് , ജ​യ​ൻ മം​ഗ​ലം, ആ​ദി​ത്യ​ൻ കാ​ഞ്ഞ​ങ്ങാ​ട്, മു​സ്‌​ത​ഫ അ​ള്ള​ന്നൂ​ർ, ഡോ. ​ജോ​യ​ൽ മ​ഞ്ഞി​ല, ഗോ​കു​ൽ ഗു​രു​വാ​യൂ​ർ, ഷെ​യ്ഖ് അ​ഫ്സാ​ൻ, അ​ഡ്വ.​ നി​ഹാ​ൽ റ​ഹ്മാ​ൻ, അ​ഡ്വ. ജെ​സ്റ്റോ പോ​ൾ, ജോ​യ​ൽ അ​ബ്രാ​ഹം, അ​ക്ഷ​യ് െവള്ള​റ​ക്കാ​ട്, ശ്രീ​നേ​ഷ് ശ്രീ​നി​വാ​സ​ൻ, ഷൈ​ല സാ​ബു, ബു​ഷ്‌​റ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham UDF must win secular Kerala

Recent News

Corehub Up