യുഡിഎഫ് ജില്ലാ നേതൃയോഗം തൃക്കോടിത്താനത്ത് സംസ്ഥാന യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: യുഡിഎഫ് സര്ക്കാര് സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്ത്തനം നടത്തുന്നതിനാല് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്ഡുകളില് യുഡിഎഫ് മികച്ച വിജയം നേടുമെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം തൃക്കൊടിത്താനത്ത് സംഘടിപ്പിച്ച യുഡിഎഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം യുഡിഎഫ് കണ്വീനര് പി.എന്. നൗഷാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്ഥി വിജയ് ജോസ് മാരേട്ട്, ജില്ലാ കണ്വീനര് ഫില്സണ് മാത്യൂസ്, വിനു ജോബ് എംഎല്എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാത്തുക്കുട്ടി പ്ലാത്താനം, ജോസി സെബാസ്റ്റിയന്, വി.ജെ. ലാലി, അസീസ് ബഡായി, മോട്ടി മുല്ലശേരി, ഷെഫിക് മണിമല, കെ.എ. ജോസഫ്, സിബി ചാമക്കാല, ലാലിമ്മ ടോമി, ജയിംസ് പതാരംചിറ തുടങ്ങിയവര് പ്രസംഗിച്ചു.