ആശീർവാദകർമം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിവഹിക്കുന്നു.
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഇമ്യൂണോഹീമറ്റോളജി വിഭാഗത്തിൽ പുതിയ അൾട്രാ ലോ ടെന്പറേച്ചർ ഫ്രീസറുകൾ സ്ഥാപിച്ചു. തെർമോ സയന്റിഫിക് കന്പനിയുടെ 816 ലിറ്റർ വീതം ശേഷിയുള്ള രണ്ട് 80 ഡിഗ്രി സെൽഷ്യസ് അൾട്രാ ലോ ടെന്പറേച്ചർ (യുടിഎൽ) ഫ്രീസറുകളാണു സജ്ജമാക്കിയത്.
രക്തത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന പ്ലാസ്മഘടകങ്ങൾ സുരക്ഷിതമായും ഉയർന്ന ഗുണനിലവാരത്തോടെയും ദീർഘകാലം സംഭരിക്കുന്നതിനാണ് ഈ ഫ്രീസറുകൾ ഉപയോഗിക്കുന്നത്. രണ്ടു ഫ്രീസറുകളിലുമായി ആകെ 1,632 ലിറ്റർ സംഭരണശേഷി ലഭ്യമാകുന്നതോടെ, കൂടുതൽ അളവിൽ പ്ലാസ്മ ഘടകങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കാനും ആവശ്യമുള്ള രോഗികൾക്കു സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കും.
തൃശൂർ ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും രോഗികളുടെ വർധിച്ചുവരുന്ന രക്തഘടക ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാനും കൃത്യമായ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാനും ഇതു സഹായിക്കും.
പുതിയ സംവിധാനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ആശീർവദിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ബ്ലഡ് സെന്റർ മേധാവി ഡോ. വിനു വിപിൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Ultra-low