അള്‍ട്രാവയലറ്റ് സ്പെയിസ് സ്റ്റേഷന് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ അള്‍ട്രാവയലറ്റ് അസി. വൈസ് പ്രസിഡന്റ് ശ്രീധര്‍ കാകിലേറ്റി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗജനന്‍
കോഴിക്കോട്: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റിന്റെ പുതിയ സ്റ്റേഷന് ക്രക്സ് മൊബിലിറ്റിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്ലില്‍ ആരംഭിച്ചു.അള്‍ട്രാവയലറ്റിന്റെ രാജ്യത്തെ 50-ാമത്തെ എക്സ്പീരിയന്‍സ് സെന്ററാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനു എതിര്‍വശം ആരംഭിച്ചത്. അള്‍ട്രാവയലറ്റ് അസി. വൈസ് പ്രസിഡന്റ് ശ്രീധര്‍ കാകിലേറ്റി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗജനന്‍ ഉംറേകര്, ക്രക്സ് മൊബിലിറ്റി എക്സിക്യൂട്ടിവ് ഡയരക്റ്റര് നിക്ഷാന്‍ അഹമ്മദ്, നിക്ഷാന്‍ ഗ്രൂപ്പ് എംഡി എം.എംവി. മൊയ്തു, ചെയര്മാന് കെ. മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബാറ്ററി ഫ്ലെക്സ് എന്ന പുതിയ ഓണര്‍ഷിപ്പ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഈ പദ്ധതിയനുസരിച്ച് പ്രതിമാസം 2,323 രൂപയുടെ ബാറ്ററി സബ്സ്ക്രിപ്ഷനിലൂടെ വെറും 1,49,000 രൂപ പ്രാരംഭവിലയില്‍ ഉപഭോക്താക്കള്‍ക്ക് എക്സ്-47 സ്വന്തമാക്കാം. വാഹനത്തിന്റെയും ബാറ്ററിയുടെയും ഉടമസ്ഥതാ ചെലവുകള്‍ പ്രത്യേകം വേര്‍തിരിക്കുന്നതാണ് ഈ ബാറ്ററി ഫ്ലെക്സ് സംവിധാനം. നൂതന ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാവര്ക്കും എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സൗകര്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
അള്‍ട്രാവയലറ്റിന്റെ 50-ാമത്തെ സ്പേസ് സ്റ്റേഷന് തുറക്കുന്നത് കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രമണ്യം പറഞ്ഞു.