കോഴിക്കോട്: കുന്നമംഗലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.കെ. സജീവൻ വരണാധികാരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക നൽകാനെത്തിയത്. രാവിലെ തളി ശിവക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമർപ്പിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, മഹാരാഷ്ട്ര മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ചിത്ര വാഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു.
Tags : nattu vishesham V.K. Sajeevan paper