x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി​യു​ടെ ദേ​ശീ​യ പു​ര​സ്കാ​രല​ബ്ധിയി​ൽ വൈ​ക്കം മാ​ള​വി​ക​യ്ക്കും നി​റ​ഞ്ഞ സ​ന്തോ​ഷം


Published: July 20, 2026 01:47 AM IST | Updated: July 20, 2026 01:47 AM IST

വൈ​ക്കം: മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​നും വൈ​ക്കം​കാ​ര​നു​മാ​യ മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നാ​ലാ​മ​തും ല​ഭി​ച്ച​തി​ൽ വൈ​ക്ക​ത്തെ ആ​ദ്യ​കാ​ല നാ​ട​ക സ​മി​തി​ക​ളി​ലൊ​ന്നാ​യ വൈ​ക്കം​മാ​ള​വി​ക​യും നി​റ​ഞ്ഞ ആ​ഹ്ലാ​ദ​ത്തി​ൽ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ മു​ഹ​മ്മ​ദു​കു​ട്ടി​യെ​ന്ന മ​മ്മൂ​ട്ടി​വൈ​ക്കം മാ​ള​വി​ക​യു​ടെ ഒ​രു നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ ​സ​മ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ലോ ​കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് ഒ​രു ദി​വ​സം ര​ണ്ടു​നാ​ട​ക​മെ​ന്ന രീ​തി​യി​ൽ എ​ല്ലാ ദി​വ​സ​വും നാ​ട​ക​അ​വ​ത​ര​ണം​ഉ​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വും നാ​ട​ക​വും ഒ​രു​മി​ച്ച് കൊ​ണ്ടു പോ​കു​വാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യമാ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക​മോ​ഹം സ​ഫ​ല​മാ​യി​ല്ല.​

ആ സ്നേ​ഹ​വും​ന​ന്ദി​യും ക​ട​പ്പാ​ടു​മു​ള്ള​തു​കൊ​ണ്ട് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വൈ​ക്കം മാ​ള​വി​ക​യു​ടെ മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ലെ​ന്ന നാ​ട​കം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മ​യി​ൽ മെ​ഗാ​സ്റ്റാ​റാ​യി വി​രാ​ജി​ക്കു​മ്പോ​ഴും നാ​ട​ക​ത്തെ​യും നാ​ട​ക​ക​ലാ​കാ​ര​ൻ​മാ​രെ​യും ഏ​റെ സ്നേ​ഹ​വാ​യ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി നോ​ക്കി​ക്കാ​ണു​ന്ന​ത്.


അ​ഭി​ന​യ​ത്തോ​ട് ഒ​ടു​ങ്ങാ​ത്ത അ​ഭി​ന​വേ​ശ​മു​ള്ള ആ ​മ​ഹാ​ന​ട​ന് 59 വ​ർ​ഷ​മാ​യി മ​ല​യാ​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​വേ​ദി​യു​ടെ വെ​ളി​ച്ച​മാ​യി ന​ൽ​ക്കു​ന്ന നാ​ട​ക സ​മി​തി വൈ​ക്കം മാ​ള​വി​ക​യോ​ടും വ​ലി​യ ആ​ദ​ര​വും ഹൃ​ദ​യ​ബ​ന്ധ​വു​മാ​ണു​ള്ള​തെ​ന്ന് മാ​ള​വി​ക​യു​ടെ അ​മ​ര​ക്കാ​ര​നും പ്ര​ധാ​ന ന​ട​നു​മാ​യ സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ദീ​പ് മാ​ള​വി​ക പ​റ​ഞ്ഞു.

 

Tags : Vaikom Malavika also overjoyed at Mammootty

Recent News

Corehub Up