x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​റോ​പ്പി​ലെ മൗ​ണ്ട് എ​ൽ​ബ്ര​സ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി വൈ​ക്കം സ്വ​ദേ​ശി


Published: July 20, 2026 11:18 PM IST | Updated: July 20, 2026 11:18 PM IST

യൂ​റോ​പ്പി​ലെ മൗ​ണ്ട് എ​ൽ​ബ്ര​സ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി ആ​ൻ​സ് മ​രി​യ​ൻ

വൈ​ക്കം: രാ​ജ്യ​ങ്ങ​ളു​ടെ അ​തി​രു​ക​ൾ​ക​ട​ന്ന് യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ടു​മു​ടി​യാ​യ മൗ​ണ്ട് എ​ൽ​ബ്ര​സി​ൽ ക​യ​റി ഭാ​ര​ത​ത്തി​ന്‍റെ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തി വൈ​ക്കം സ്വ​ദേ​ശി ആ​ൻ​സ് മ​രി​യ​ൻ എം. ​ക​മ്മ​ട്ടി​ൽ.

സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്നും 18510 അ​ടി ഉ​യ​ര​മു​ള്ള മ​ഞ്ഞു​മ​ല 2026 ജൂ​ൺ 26നാ​ണ് ആ​ൻ​സ് കീ​ഴ​ട​ക്കി​യ​ത്. വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര ക​മ്മ​ട്ടി​ൽ മാ​ത്യു തോ​മ​സി​ന്‍റെ​യും ഡോ​ളി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ആ​ൻ​സ് മ​രി​യ​ൻ എം. ​ക​മ്മ​ട്ടി​ൽ ബം​ഗ​ളൂ​രു​വി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​ണ്. ആ​ൻ​സ് മ​രി​യ​ൻ 2025 ഓ​ഗ​സ്റ്റ് 15ന് ​എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യി​രു​ന്നു. പ​ർ​വ​താ​രോ​ഹ​ണ​ത്തി​ൽ ത​ത്പ​ര​നാ​യ ആ​ൻ​സ് മ​രി​യ​ൻ മി​ക​ച്ച പ്രാ​സം​ഗ​ക​നു​മാ​ണ്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up