കല്ലുപ്പാറ: കേരളത്തെ പിടിച്ചുയര്‍ത്താന്‍ യുഡിഎഫ് അധികാരത്തിലെത്തണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വര്‍ഗീസ് മാമ്മന്റെ കല്ലൂപ്പാറ മണ്ഡലം പര്യടനം ചെങ്ങരൂര്‍ പള്ളി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. മണ്ഡലം ചെയര്മാന് ടി.എം. മാത്യു അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി മുന്‍ നിര്‍വാഹസമിതിയംഗം റെജി തോമസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലാലു തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി കോശി പി. സഖറിയ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു ടി. ജോര്‍ജ്, ജോണ്സന് കുര്യന്, പി.എം. അനീര്‍, സി.പി. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍, ജിജോ ചെറിയാന്, ജോസഫ് മാത്യു, എം.കെ. ചെറിയാന്, റെജി ചാക്കോ, ജിബി ജോണ്‍, സുരേഷ് ബാബു പാലാഴി, അനില്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് കുറ്റൂര്‍, പെരിങ്ങര പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം. രാവിലെ 7.30ന് കുറ്റൂര്‍ തൈമറവുംകര തൃക്കയില്‍ പടിയില്‍ മുന്‍ എംഎല്‍എ കെ. ശിവദാസന്‍നായര്‍ ഉദ്ഘാടനം ചെയ്യും.