വികാരി ജനറാൾ ഫാ.ഡോ. സ്കറിയ കന്യാകോണില്‍ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: രണ്ട് സഹപാഠികള്‍ക്ക് വീട് നിർമിച്ചുനല്‍കി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. അക്ഷരങ്ങളോടൊപ്പം കരുതലും എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ കലാലയം സ്നേഹത്തിന്റെ പുത്തന്‍പാഠം പകരുന്നത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗം രജതജൂബിലി സ്മാരകമായി നിർമിച്ച ആദ്യഭവനത്തിന്റെ താക്കോല്‍ദാനവും അടുത്ത ഭവനത്തിന്റെ ശിലാസ്ഥാപനവും അതിരൂപതാ വികാരി ജനറാൾ ഫാ.ഡോ. സ്കറിയ കന്യാകോണില്‍ നിര്‍വഹിച്ചു.
വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജൂബിലിഭവന നിര്‍മാണ പദ്ധതി കണ്‍വീനര്‍ ജയിംസ് ജോസഫിനെ യോഗത്തില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, വികാര്‍ പ്രൊവിന്ഷ്യൽ് സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര, മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജീന്‍ സോജന്, അധ്യാപക പ്രതിനിധി ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍
Tags : classmates NattuVishasham DistrictNews