വിദ്യാര്‍ഥികളേയും കൊണ്ടുപോയ ഇന്നോവ കാര്‍ വയലിലേക്ക് മറിഞ്ഞു കിടക്കുന്നു.
ഓയൂര്‍: വിദ്യാര്‍ഥികളെയും കൊണ്ട് സ്കളിലേയ്ക്ക് പോയ ഇന്നോവ കാര്‍ സ്കൂള്‍ വാഹനം റോഡില്‍ നിന്നു തെന്നി എട്ടടി താഴ്ചയിലുള്ള വയലിലേയ്ക്ക് മറിഞ്ഞ് എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന എട്ട് വിദ്യാര്‍ഥികളെയും നാട്ടുകാര്‍ മിയ്യണ്ണൂരിലെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ആരുടെയും പരിക്ക് സാരമുള്ളതല്ല. മരുതമണ്‍പള്ളി എല്‍എംഎസ് എല്‍പിഎസിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു അപകടം. ചെങ്കുളം തെക്കിന്‍കാട് ജംഗ്ഷനില്‍ നിന്നും പുന്നക്കോട്ടേയ്ക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള വഴിയുടെ ഒരു വശത്ത് വയലാണ്. റോഡില്‍ നിന്നും എട്ടടിയോളം താഴ്ചയിലാണ് വയല്‍. ഒരു ബൈക്കിന് വഴിയൊരുക്കുന്നതിനിടയിലാണ് സ്കൂള്‍ വാഹനം വയലിലയ്ക്ക് മറിഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.
സ്കൂളിന് വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടം അറിഞ്ഞ ഉടനെ സ്കൂള്‍ അധികൃതരും രക്ഷാകര്‍ത്താക്കളും ആശുപത്രിയിലെത്തി.
Tags : Nattuvishesham DistrictNews DeepikaNews injured