x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കിം​ഗ്

വെബ് ഡെസ്ക്
Published: July 8, 2026 02:07 AM IST | Updated: July 8, 2026 02:07 AM IST

ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്നു.

ഒ​റ്റ​പ്പാ​ലം: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി ഒ​രു​ക്കി​യ ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​പാ​ർ​ക്കിം​ഗ് ദു​രി​ത​മാ​യി. സു​ര​ക്ഷാ വേ​ലി​ക​ൾ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വീ​ണ്ടും റോ​ഡി​ലി​റ​ങ്ങി ന​ട​ക്ക​ണ്ട സ്ഥി​തി​യാ​ണ്.

അ​ന​ധി​കൃ​ത​മാ​യി ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ​യും മ​റ്റും വി​വി​ധ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ കാ​ര​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ്.

വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. അ​തേ​സ​മ​യം, ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ര​ണ്ടു​കോ​ടി​രൂ​പ ചെ​ല​വി​ൽ ന​ട​ത്തു​ന്ന ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷാ​വേ​ലി നി​ർ​മാ​ണ​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ല ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​മ്പി​ലും അ​ട​ച്ചു​കെ​ട്ടി​യാ​ണ് സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് വി​മ​ർ​ശ​നം. ക​രാ​റു​കാ​ര​ൻ തോ​ന്നി​യ നി​ല​യി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.  ഇ​തി​നു​പു​റ​മേ ഒ​റ്റ​പ്പാ​ലം വേ​ങ്ങേ​രി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ര​ണ്ട​ടി​യോ​ളം റോ​ഡി​ലേ​ക്കു ത​ള്ളി​യാ​ണ് സു​ര​ക്ഷാ​വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

റോ​ഡ് വെ​ട്ടി​ച്ചു​രു​ക്കി​യു​ള്ള ഈ ​നി​ർ​മാ​ണ​ത്തി​നെ​തി​രേ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​നു​ള്ളി​ലെ സു​ര​ക്ഷാ​വേ​ലി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് സു​ര​ക്ഷാ​വേ​ലി​ക്ക് ഇ​പ്പു​റം ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

Tags : footpaths Nattuvishesham District news

Recent News

Corehub Up