x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന മോ​ഷ​ണം: നാ​ല് പ്ര​തി​ക​ള്‍ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 25, 2026 01:48 AM IST | Updated: July 25, 2026 01:48 AM IST

ച​വ​റ: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ട​ക്ക​ളാ​യ നാ​ല് പ്ര​തി​ക​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​വ​റ മ​ണ്ണാ​ന്‍റയ്യ​ത്ത് അ​ന​ന്തു​ഭ​വ​ന​ത്തി​ല്‍ ‍ അ​ന​ന്തു(19), ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗ​ത്ത് കൃ​ഷ്ണ​ഗി​രി​യി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍(20), കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട കി​ഴ​ക്ക് ക​ളി​യി​ക്ക​ല്‍ മേ​ല​തി​ല്‍ അ​ക്ഷ​യ്(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ല്‍​ഭാ​ഗ​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ മു​സു​മ്മ​ല്‍ (21) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പം ക​ണ്ട യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ വാ​ഹ​ന മോ​ഷ​ണ​ത്തി​നെ​ത്തി​യ​താ​ണെ​ന്നും ഇ​വ​ര്‍ വ​ന്ന ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും എ​റണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ പ്ര​മോ​ദി​ന്‍റെയും ക​ണ്‍​ട്രോ​ള്‍ റൂം ​എ​എ​സ്ഐ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ അ​ഖി​ല്‍, അ​നൂ​പ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up