x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 14, 2026 10:11 PM IST | Updated: October 14, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി പൊ​ലി​സ് രം​ഗ​ത്ത്. ടൗ​ണി​ൽ ദി​നം​പ്ര​തി രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​തത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സേ​വ​ന വാ​ഹ​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​തം വി​ത​യ്ക്കു​ന്ന രീ​തി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ട്രാ​ഫി​ക് പൊ​ലി​സി​ന്റെ തീ​രു​മാ​നം. നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ൽ പോ​ലും നി​യ​മം ലം​ഘി​ച്ച് ഒ​ട്ടേ​റെ ഇ​രു​ച​ക്ര, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലി​സി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്ന​തി​നാ​യു​ള്ള നോ​ട്ടീ​സും പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ഗ​താ​ഗ​തനി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Vehicles NattuVishasham DistrictNews

Recent News

Corehub Up