x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും

വെബ് ഡെസ്ക്
Published: July 20, 2026 02:30 AM IST | Updated: July 20, 2026 02:30 AM IST

ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വത്തിൽ നടന്ന ആദരം.

പാ​ല​ക്കാ​ട്: ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. ശ്രീ​മാ​ധ​വം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗി​റ്റാ​റി​സ്റ്റ് കെ.​ബി. പ്ര​ത്യു​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി കൃ​ഷ്ണ​കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. വി​വി​ധ ക്ലാ​സു​ക​ളി​ലും വി​ഷ​യ​ങ്ങ​ളി​ലു​മാ​യി മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​ഡോ​വ്‌​മെ​ന്‍റു​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. മു​ൻ അ​ധ്യാ​പ​ക​രു​ടെ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്‌​മെ​ന്‍റു​ക​ളും സ​മ്മാ​നി​ച്ചു.

ദേ​ശീ​യ പു​ര​സ്‌​കാ​ര​മാ​യ ഹി​മാ​ല​യ​ൻ വു​ഡ് ബാ​ഡ്ജ് നേ​ടി​യ സി. ​രാ​ജേ​ഷ്, ജി​ല്ലാ​ത​ല​ത്തി​ലെ മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ സ്കൂ​ൾ മെ​ന്‍റ​ർ ആ​ർ. പ്ര​സീ​ജ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫോ​ർ ഇ​ന്നോ​വേ​ഷ​ൻ അ​വാ​ർ​ഡ് നേ​ടി​യ അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ല​ർ വി. ​അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് അം​ഗം എ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, വാ​ർ​ഡ് മെം​ബ​ർ പി. ​ബാ​ല​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​വി. നി​ഷ, പ്രി​ൻ​സി​പ്പ​ൽ വി.​കെ. രാ​ജേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​വി​നോ​ദ്, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​വി​ത ടീ​ച്ച​ർ ന​ന്ദി പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up