ബി. ഭാസി
ചേര്‍ത്തല: ജില്ലാ പ്ലാനിംഗ് ബോർഡിലേക്ക് മുനിസിപ്പൽ കൗൺസിലർമാരിൽനിന്ന് രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയം. ജനറൽ വിഭാഗത്തിൽ ചേർത്തല നഗരസഭയിൽനിന്നും മത്സരിച്ച കോൺഗ്രസിലെ ബി. ഭാസി സിപിഎമ്മിന്റെ ചേർത്തല നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനീഷിനെയാണ് തോൽപ്പിച്ചത്.
വനിതാ വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കായംകുളം നഗരസഭയിൽനിന്നും പ്രമീള ജോൺ വിജയിച്ചു.
ആലപ്പുഴ നഗരസഭയിൽനിന്നുള്ള ജയമ്മയാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് വരണാധികാരി ജില്ലാ കളക്ടർ ഷാജി വി. നായർ നേതൃത്വം വഹിച്ചു. ചേർത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ തുടങ്ങിയ ആറ് നഗരസഭകളിൽനിന്നുള്ള ജനപ്രതികൾക്കാണ് വോട്ട് ഉണ്ടായിരുന്നത്.
ചേർത്തല മാർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുകൂടിയായ ബി. ഭാസി കഴിഞ്ഞ 20 വർഷമായി ചേർത്തല നഗരസഭ കൗൺസിലറും നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.
Tags : Victory NattuVishasham DistrictNews