ചിറ്റാരിക്കാൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം ബിരിക്കുളം യുപി സ്കൂളിൽ കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ബിരിക്കുളം: ചിറ്റാരിക്കാൽ ഉപജില്ല വിദ്യാരംഗം സർഗോത്സവം ബിരിക്കുളം യുപി സ്കൂളിൽ കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജോയ എം. ജോർജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. സജിത് കുമാർ, പഞ്ചായത്തംഗം മുഹമ്മദ് നൗഷാദ്, മുഖ്യാധ്യാപിക അനിത കുമാരി, ബേബി സുമതി, സി. ഷൈജു, വി. മോഹനൻ, വി.കെ. റീന, കെ. രാജേഷ്, ഷീജ അശോകൻ, സോണിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. അനിൽ നീലാംബരി, സാജൻ ബിരിക്കുളം, മധു പ്രതിയത്ത്, ജിതേഷ് കമ്പല്ലൂർ, ഷൈൻ ഡാനിയേൽ, സുരേഷ് പുങ്ങംചാൽ, കെ. സജ്ന എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.