x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ലു​ള്ള ജാ​ഗ്ര​ത​യും കൂ​ട്ടാ​യ്മ​യും മാ​തൃ​കാ​പ​രം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: September 7, 2026 12:50 AM IST | Updated: September 7, 2026 12:50 AM IST

പു​ര​സ്‌​കാ​ര വി​ത​ര​ണം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ട്ടി​യം : ക്ഷ​യ​രോ​ഗ നി​വാ​ര​ണ രം​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍, വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ളം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​താ​യി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ജി​ല്ല​യി​ലെ ‘ക്ഷ​യ​രോ​ഗ​മു​ക്ത പ​ഞ്ചാ​യ​ത്ത്' പു​ര​സ്‌​കാ​ര വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു കാ​ല​ത്ത് സ​മൂ​ഹ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ​താ​യി​രു​ന്നു ക്ഷ​യ​രോ​ഗം. രോ​ഗ​ബാ​ധി​ത​രെ നേ​ര​ത്തെ ക​ണ്ടെ​ത്തു​ക, കൃ​ത്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ക, പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

പു​തി​യ വൈ​റ​സു​ക​ളും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും രാ​സ​ല​ഹ​രി പോ​ലു​ള്ള സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​വും സ​മൂ​ഹ​വും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെയും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക്ഷ​യ​രോ​ഗ നി​വാ​ര​ണ രം​ഗ​ത്ത് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മ​ന്ത്രി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 35 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ​ത്.

ചി​ത​റ, നി​ല​മേ​ല്‍, നീ​ണ്ട​ക​ര, കു​ണ്ട​റ, പേ​ര​യം, പൂ​ത​ക്കു​ളം, മ​യ്യ​നാ​ട്, ക്ലാ​പ്പ​ന, ശൂ​ര​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മെ​മന്‍റോ കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷീ​ജ, ഡോ. ​അ​ഗ​സ്റ്റ​സ് മോ​റി​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ദ​ക്ക​ത്ത്. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ജ​യ കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ഹ​രി, ഡോ. ​ലി​ന്‍​ഡാ ജോ​സ​ഫ്, ഡോ. ​രേ​ഖ, ബി​ജു നെ​ല്‍​സ​ണ്‍, ജി​ല്ലാ ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദി​വ്യ ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ല്‍ 912 ടി​ബി കേ​സാണ് ഉ​ള്ള​ത്. ടി​ബി രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞു രോ​ഗം വ​രാ​ന്‍​സാ​ധ്യ​ത ഉ​ള്ള​വ​രി​ല്‍ ക​ഫ പ​രി​ശോ​ധ​ന, ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് എ​ക്‌​സ​റേ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ന​ട​ത്തി വ​രു​ന്നു.

Tags : Vigilance NattuVishasham DistrictNews

Recent News

Corehub Up