ആറുമാനൂർ സെന്റ് ബക്കീത്ത റീഹാബിലിറ്റേഷൻ സെന്ററിലെ പ്രത്യാശാ പദ്ധതി കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ എലിസബത്തും സിസ്റ്റർ ബിന്ദു സെബാസ്റ്റ്യനും ചേർന്ന് വിജയ്യെ
പള്ളിക്കത്തോട്: മഹാരാഷ്ട്ര സ്വദേശിയായ വിജയ്ക്ക് പുനർജന്മമേകി ലൂർദ് ഭവൻ. 2013 ഏപ്രിൽ മുതൽ ലൂർദ് ഭവനിലെ അന്തേവാസിയായിരുന്ന വിജയ്ക്ക് കേരള സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യാശാ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് സ്വന്തം കുടുംബത്തെ കണ്ടെത്താനായത്.
മലയാറ്റൂർ മാർ വാലാഹ് ദയറയുടെ ആറുമാനൂരിൽ പ്രവർത്തിക്കുന്ന സെന്റ് ബക്കീത്ത റീഹാബിലിറ്റേഷൻ സെന്ററിലെ പ്രത്യാശാ പദ്ധതി കോ-ഓർഡിനേറ്റർമാരായ സി സ്റ്റർ എലിസബത്തും സിസ്റ്റർ ബിന്ദു സെബാസ്റ്റ്യനും ചേർന്നാണ് മഹാരാഷ്ട്ര സാഗ്ലി ജില്ലയിലെ വസഗടെ എന്ന സ്ഥലത്തെ വിജയ്യുടെ വീട് കണ്ടെത്തിയത്. ഇന്നലെയാണ് വിജയ്യെ ഇളയസഹോദരൻ ബാബുവിനെ ഏൽപ്പിച്ചത്.
ബാബു പറയുന്നത്: പൊതുമരാമത്തുവകുപ്പിൽ ജോലിയിലായിരുന്ന വിജയ്യെയും മൂത്ത സഹോദരനെയും ഒരുമിച്ച് 15 വർഷം മുന്പാണ് കാണാതായത്. ഇവരുടെ പിതാവിന് സർക്കാർ ജോലിയുണ്ടായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്നാണ് വിജയ്ക്ക് ജോലി കിട്ടിയത്. വിജയ്ക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണുള്ളത്. അമ്മ മരിച്ചു.
സഹോദരി വിവാഹശേഷം പൂനെയിൽ താമസിക്കുന്നു. ഇളയ സഹോദരൻ ബാബുവാണ് വീട്ടിലുള്ളത്. മൂത്ത സഹോദരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങൾ ഏറെ സന്തോഷത്തോടെ വിജയ്യെ സ്വീകരിച്ചു.
Tags : Local News Nattuvishesham Kottayam