x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ല​ഹ​രി​വ്യാ​പ​നം; ന​ഗ​രം പ​ഴു​ത​ട​ച്ച പൊ​ലി​സ്  നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 8, 2026 12:15 AM IST | Updated: September 8, 2026 12:24 AM IST

പ്രതീകാത്മക ചിത്രം


തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​ങ്ങ​ളും ല​ഹ​രി​വ്യാ​പ​ന​വും ത​ട​യു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി തൊ​ടു​പു​ഴ പൊ​ലി​സ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധരുടെയും ശ​ല്യ​ം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​യി​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ചി​ല രാ​ത്രി​കാ​ല ക​ട​ക​ള്‍ ല​ഹ​രി​സം​ഘ​ങ്ങ​ളും മ​റ്റും താ​വ​ള​മാ​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ടു​ത്തി​ടെ തൊ​ടു​പു​ഴ​യി​ലെ ഏ​താ​നും ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. ര​ണ്ടു മോ​ഷ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍​ത​ന്നെ പി​ടി​കൂ​ടാ​നാ​യ​ത് പൊ​ലി​സി​ന്‍റെ മി​ക​വാ​യി. കോ​ലാ​നി അ​മ​രം​കാ​വ്, കാ​ഞ്ഞി​ര​മ​റ്റം ഗു​രു​ദേ​വ മ​ന്ദി​രം, കാ​രി​ക്കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​നു പു​റ​മേ പെ​രു​മ്പ​ള്ളി​ച്ചി​റ​യി​ലും മു​ത​ല​ക്കോ​ടം പ​ഴ​യ​രി ഭാ​ഗ​ത്തും മോ​ഷ​ണം ന​ട​ന്നു.

പെ​രു​മ്പി​ള്ളി​ച്ചി​റ​യി​ല്‍​നി​ന്നു കാ​റും പ​ഴ​യ​രി ഭാ​ഗ​ത്തെ വീ​ട്ടി​ല്‍​നി​ന്നു പ​ണ​വു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഈ ​കേ​സി​ല്‍ ക​ണ്ണൂ​ര്‍ പ​ട്ടു​വം സ്വ​ദേ​ശി ഇ​സ്മ​യി​ലാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് പ്ര​തി. കോ​ലാ​നി അ​മ​രം​കാ​വി​ല്‍ ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ളും പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​തി​നു പു​റ​മേ ന​ഗ​ര​വും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്ക​ച്ച​വ​ട​വും വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പ്ര​തി​ക​ള്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ട്ടേ​റെ ല​ഹ​രി​ക്കേ​സു​ക​ള്‍ പൊ​ലി​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​പ്പോ​ഴും രാ​സ​ല​ഹ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല്‍​പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പു​റ​മേ ന​ഗ​ര​ത്തി​ന്‍റെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ഭി​ക്ഷാ​ട​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ല​ഹ​രി​ക്ക​ച്ച​വ​ട​വും മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍​ക്ക് പ​രാ​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ പൊ​ലി​സ് തീ​രു​മാ​നി​ച്ച​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല ക​ട​ക​ള്‍ പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​സ​മ​യ​ങ്ങ​ളി​ലും മ​റ്റും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ത്തു​ന്ന​താ​യി പൊ​ലി​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ടോ​യെ​ന്നാ​ണ് പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല ക​ട​ക​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന​യ്ക്കു ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ.​എ. ന​സീം വ്യ​ക്ത​മാ​ക്കി.

Tags : NattuVishasham DistrictNews

Recent News

Corehub Up