x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ സ​ന്ദ​ര്‍​ശി​ച്ചു


Published: June 3, 2026 05:01 AM IST | Updated: June 3, 2026 05:01 AM IST

പാ​ലാ: ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കെ.​ആര്‍. നാ​രാ​യ​ണ​ന്‍റെ സേ​വ​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് എ​ന്നും വ​ഴി​കാ​ട്ടി​യാ​യി​രി​ക്കു​മെ​ന്നും ന​യ​ത​ന്ത്ര​ജ്ഞ​ന്‍, വി​ദ്യാ​ഭ്യാ​സ​ചി​ന്ത​ക​ന്‍, ജ​ന​കീ​യ നേ​താ​വ് എ​ന്നീ നി​ല​ക​ളി​ല്‍ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം വ​രും ത​ല​മു​റ​ക​ള്‍​ക്ക് എ​ന്നും മാ​തൃ​ക​യാ​യി​രി​ക്കു​മെ​ന്നും ഉ​പ​രാ​ഷ്‌​ട്ര​പ​തി പ​റ​ഞ്ഞു.

കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജ​സ്റ്റീ​സ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, അ​നൂ​പ് ചെ​റി​യാ​ന്‍ എ​ന്നി​വ​രാ​ണ് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ സ​ന്ദ​ര്‍​ശി​ച്ച​ത്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​വും ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ ഛായാ​ചി​ത്ര​വും ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ച്ചു.

Tags : nattu vishesham Visited the Vice President

Recent News

Corehub Up