x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ വി​ശ്വ​ജ്യോ​തി കോ​ള​ജ്

വെബ് ഡെസ്ക്
Published: July 27, 2026 02:20 AM IST | Updated: July 27, 2026 02:20 AM IST

മോ​ൺ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ സൗ​ഹൃ​ദം പു​തു​ക്കി ‘അലുമ്നി ' മെ​ഗാ സം​ഗ​മം

മൂ​വാ​റ്റു​പു​ഴ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മെ​ഗാ​സം​ഗ​മം ഇ​ല്ല്യൂം -2026 ശ്ര​ദ്ധേ​യ​മാ​യി. മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, വി​വി​ധ ബാ​ച്ചു​ക​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്ത സം​ഗ​മം ഓ​ർ​മ​ക​ളു​ടെ പ​ങ്കു​വ​യ്ക്ക​ലി​നും സൗ​ഹൃ​ദ​ങ്ങ​ളു​ടെ പു​തു​ക്ക​ലി​നും വേ​ദി​യാ​യി.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ പാ​റ​ത്താ​ഴം, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​വീ​ൻ ജേ​ക്ക​ബ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. എ​ൻ. പൗ​ലോ​സ്, അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​സി​ദ്ധാ​ർ​ഥ് ഷെ​ല്ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് മൃ​ദു​ൽ ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, ആ​ദ്യ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​വാ​ച്ച​പ്പ​റ​മ്പി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. അ​ര​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും ആ​ദ്യ ബാ​ച്ചി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​ലൂ​മ്നി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ലൂ​മി​നി ന്യൂ​സ്‌​ലെ​റ്റ​ർ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൃ​ദു​ൽ ജോ​ർ​ജ് കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റെ 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട വി​ശ്വ​ജ്യോ​തി​യു​ടെ വ​ള​ർ​ച്ച​യി​ലും പാ​ര​മ്പ​ര്യ​ത്തി​ലും അ​ഭി​മാ​നം പ​ങ്കു​വ​ച്ചാ​ണ് സം​ഗ​മം സ​മാ​പി​ച്ച​ത്. അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ. ഷ​ണ്മു​ഖേ​ഷ്, ഡോ. ​കെ. വി​നോ​ജ്, ഡോ. ​സി.​കെ. അ​നൂ​പ്, സ​ബി​ത രാ​ജു, ഡോ. ​അ​നി​റ്റ ബ്രി​ജി​ത്ത് മാ​ത്യു, ഡോ. ​ഷെ​ല്ലി ജോ​സ്, ഡോ. ​അ​മ​ൽ ഓ​സ്റ്റി​ൻ, കെ.​എ​സ്. സു​ജി​ത്ത്, ബി​ജു ജോ​ർ​ജ്, ജ​സ്‌​ലി​ൻ ജോ​സ​ഫ്, ഡോ. ​സോ​ണി കു​ര്യ​ൻ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Silver Jubilee

Recent News

Corehub Up