വിശ്വാസ് ഇന്ത്യയുടെ കണ്ണൂർ ചാപ്റ്റർ രൂപീകരണയോഗം
കണ്ണൂർ: കുറ്റകൃത്യങ്ങളുടെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ വിശ്വാസ് ഇന്ത്യയുടെ കണ്ണൂർ ചാപ്റ്റർ രൂപീകരിച്ചു. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി, മുൻ ഡപ്യൂട്ടി ലേബർ കമ്മിഷണർ പി.സി. വിജയരാജൻ, എം. വിനോദ് കുമാർ, സി.വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്കുള്ള സുരക്ഷ, അതിഥി തൊഴിലാളികൾക്കുള്ള നിയമാവബോധ സെമിനാറുകൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.ജില്ലാ കളക്ടർ പി. വിഷ്ണുരാജ് -പ്രസിഡന്റ്, പി.സി. വിജയരാജൻ, അഡ്വ ടി.വി.പി. തസ്ലിന-വൈസ് പ്രസിഡന്റുമാർ, എം. വിനോദ് കുമാർ- സെക്രട്ടറി, സി. വിജയചന്ദ്രൻ- ട്രഷറർ, അഡ്വ. ടി.പി. ജെൽന, കെ.പി.ടി. ജലീൽ -ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.