അരുവിത്തുറ: സെന്റ് ജോർജ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26 അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ - സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.
അസംപ്ഷൻ കോളജ് ചങ്ങനാശേരി, കാത്തോലിക്കേറ്റ് കോളജ് പത്തനംതിട്ട, അൽഫോൻസാ കോളജ് പാലാ, സെന്റ് സേവിയേഴ്സ് കോളജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്.
.jpeg1762756487.webp)
മത്സര വിജയികൾക്ക് അരുവിത്തുറ സെന്റ് ജോർജ്സ് കോളജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ അരുവിത്തുറ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ പങ്കെടുത്തു.
Tags : Volleyball Championship St. Thomas College Pala St. George's College Aruvithura