മമ്പാട് സ്കൂളിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി നിർവഹിക്കുന്നു.
വടക്കഞ്ചേരി: മമ്പാട് സ്കൂളിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി നിർവഹിച്ചു. പ്രധാനാധ്യാപിക വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെംബർ യു. അഷറഫ്, വാർഡ് മെംബർ അശോകൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ. ബൈജു, വോളിബോൾ അസോസിയേഷൻ ജില്ലാ കൺവീനർ എം. സുദേവൻ മാസ്റ്റർ, വോളിബോൾ കോച്ച് പ്രസാദ് മാസ്റ്റർ, ജ്യോതിഷ ടീച്ചർ, ഗസൽ, പ്രദീപ് പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അസോസിയേഷന്റെ വോളിബോളുകൾ എം.സുദേവൻ മാസ്റ്റർ സമ്മാനിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി വിതരണം ചെയ്തു.
Tags : Volleyball nattuvishesham local news