മലപ്പുറം: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ലീഗിൽ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ് ടീമിനുള്ള യാത്രയയപ്പും ജേഴ്സി, കിറ്റ് എന്നിവയുടെ പ്രകാശനവും പ്രസ്ക്ലബ് ഹാളിൽ നടന്നു.
മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി. അൻവർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.പി. നിസാർ, ചേംബർ ഓഫ് കൊമേഴ്സ് ജില്ലാ സെക്രട്ടറി അബ്ദുൾ സലീം കാരാട്ട്, ട്രഷറർ പി.കെ. ഹനീഫ, ചേംബർ ടവർ സിഇഒ പരി അബ്ദുൾ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Volleyball team jersey release