x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഇ​ന്നു സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ എ​ത്തി​ക്കും


Published: March 23, 2026 02:06 AM IST | Updated: March 23, 2026 02:06 AM IST

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ല​ക്ട്രി​ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ​ന്നു ക​ള​ക്ട​റേ​റ്റി​ലെ വെ​യ​ര്‍ ഹൗ​സി​ല്‍ നി​ന്നും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളാ​യ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബി​ഹു​ല്‍ ഇ​സ്‌​ലം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ക്കും.

ആ​കെ 1418 ഇ​വി​എ​മ്മു​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​യ​ര്‍​ഹൗ​സി​ല്‍ നി​ന്ന് അ​താ​ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക. ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് രാ​വി​ലെ 10 മു​ത​ല്‍ ഇ​വി​എം വി​ത​ര​ണം​ചെ​യ്ത് തു​ട​ങ്ങും. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 263 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും.

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ 250 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 272 വി​വി പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 270 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 293 വി ​വി​പാ​റ്റ് മെ​ഷീ​നു​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 272 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 296 വി​വി പാ​റ്റ് മെ​ഷീ​നു​ക​ളും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 248 വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 270 വി​വി പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും.

മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ള്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​റി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്ന ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സു​ര​ക്ഷാ അ​ക​മ്പ​ടി​യോ​ടെ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ എ​ത്തി​ക്കു​ക.

 

Tags : Voting machines nattuvishesham local news

Recent News

Corehub Up