x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​മ്മ​ന്‍​കു​ത്ത് പാ​ലം നി​ര്‍​മാ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​യുമെന്ന്

വെബ് ഡെസ്ക്
Published: September 12, 2026 10:40 PM IST | Updated: September 12, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

ക​രി​മ​ണ്ണൂ​ര്‍: തൊ​മ്മ​ന്‍​കു​ത്തി​ല്‍ ക​ണ്ണാ​ടി പു​ഴ​യ്ക്ക് കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള തീ​രു​മാ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ചി​ല​രു​ടെ നീ​ക്കം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ക​രി​മ​ണ്ണൂ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍. ല​ഭി​ച്ച അ​നു​മ​തി​ക്ക് വ്യ​ത്യ​സ്ത​മാ​യി പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന ചി​ല​രു​ടെ ആ​വ​ശ്യം പാ​ലം ഇ​ല്ലാ​താ​ക്കാ​നു​ള്ള സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. ഇ​ത് ക​രി​മ​ണ്ണൂ​ര്‍, തൊ​മ്മ​ന്‍​കു​ത്ത് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തോ​ടെ മ​ഴ​ക്കാ​ല​ത്ത് ച​പ്പാ​ത്ത് മൂ​ടു​ന്ന​തു​മൂ​ലം അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും.

വ​നം വ​കു​പ്പി​ന്‍റെ ക​ടു​ത്ത എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് ര​ണ്ടു വ​ര്‍​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ല​ഭി​ച്ച അ​നു​മ​തി​പ്ര​കാ​രം പാ​ലം നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​പെ​ട​ണം.

പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ക​രി​മ​ണ്ണൂ​ര്‍, തൊ​മ്മ​ന്‍​കു​ത്ത്, നാ​ര​ങ്ങാ​നം വ​ഴി ഹൈ​റേ​ഞ്ചി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും. ഇ​തോ​ടെ ഹൈ​റേ​ഞ്ചി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ ഇ​ട​ത്താ​വ​ള​മാ​യി ക​രി​മ​ണ്ണൂ​ര്‍ മാ​റും. ഇ​ത് ക​രി​മ​ണ്ണൂ​ര്‍, തൊ​മ്മ​ന്‍​കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര മേ​ഖ​ല​ക്ക് ക​രു​ത്തു പ​ക​രു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജെ. ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി സോ​ജ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews block

Recent News

Corehub Up