കുറിഞ്ചിലക്കോട് ജംഗ്ഷനിൽ നിർമിച്ച വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിക്കുന്നു.
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കുറിഞ്ചിലക്കോട് ജംഗ്ഷനിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച പുതിയ വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽ.പി. മായാദേവി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, പഞ്ചായത്ത് ജനപ്രതിനിധികളായ വി. ശശികുമാർ, എസ്. ദിലീപ്, ഗ്രന്ഥശാല സെക്രട്ടറി ബാലചന്ദ്രൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സനൽകുമാർ, ആന്റണി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News Waiting shed Kurinchilakod Junction