തൃശൂർ: തൃശൂർ-കാഞ്ഞാണി സംസ്ഥാനപാതയിൽ അശാസ്ത്രീയമായി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റണമെന്നു പരാതി. അശാസ്ത്രീയമായും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ബസ് സ്റ്റോപ് നിർമിച്ചതെന്നും കാൽനടയാത്രികർക്കുപോലും നടക്കാൻ ഇടമില്ലെന്നും ടൂവീലേഴ്സ് യൂസേഴ്സ് അസോസിയേഷൻ.
വെള്ള വരയുംകടന്ന് റോഡിലേക്കു കയറ്റിയാണു തറ നിർമിച്ചത്. തൃശൂർ ആർടി ഓഫീസ്, കളക്ടറേറ്റ് എന്നിവയ്ക്കു നൂറുമീറ്റർ മാത്രം അകലെയാണു കാത്തിരിപ്പുകേന്ദ്രം. ഏഴുമാസം മുന്പ് നിർമാണം ആരംഭിച്ചപ്പോൾ കളക്ടർക്കും പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അപകട സാധ്യതകൂടി കണക്കിലെടു ത്ത് കാത്തിരിപ്പു കേന്ദ്രം മാറ്റിനിർമിക്കണമെന്നും അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ കളക്ടർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags : Nattuvishesham District news