x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്ക​യം​ത​ട്ടി​ൽ റ​വ​ന്യൂ​ഭൂ​മി കൈ​യേ​റി മ​തി​ൽ നി​ർ​മാ​ണം; എം​എ​ൽ​എ ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: August 12, 2026 12:57 AM IST | Updated: August 12, 2026 12:57 AM IST

മ​തി​ൽ​നി​ർ​മാ​ണം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ത​ട​യു​ന്നു.

പാ​ല​ക്ക​യം​ത​ട്ട്: പാ​ല​ക്ക​യം​ത​ട്ടി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റി​സോ​ർ​ട്ടി​ന് സ​മീ​പം ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ റ​വ​ന്യൂ​ഭൂ​മി ത​ക​ർ​ത്ത് നി​യ​മ​ര​ഹി​ത​മാ​യ മ​തി​ൽ നി​ർ​മി​ക്കു​ന്ന​ത് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് എം​എ​ൽ​എ​യും സം​ഘ​വും എ​ത്തി​യ​ത്.

റി​സോ​ർ​ട്ട് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​യി​രു​ന്നു കൈ​യേ​റ്റം. റി​സോ​ർ​ട്ടി​നോ​ട് ചേ​ർ​ന്ന് ചെ​ങ്കു​ത്താ​യി കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളൊ​ന്നു​മി​ല്ലാ​തെ മ​ണ്ണും പാ​റ​യും നീ​ക്കം ചെ​യ്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ദ്യം തൊ​ഴി​ലാ​ളി​ക​ൾ അ​നു​സ​രി​ക്കാ​തെ വ​ന്ന​പ്പോ​ൾ എം​എ​ൽ​എ സൈ​റ്റ് മാ​നേ​ജ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വൃ​ത്തി നി​ർ​ത്താ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അ​പാ​ക​ത​ക​ളും ച​ട്ട​ലം​ഘ​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക​മാ​യി ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. പാ​ല​ക്ക​യം​ത​ട്ടി​ന്‍റെ സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യെ​യും ദൃ​ശ്യ​ഭം​ഗി​യെ​യും വ്യൂ ​പോ​യി​ന്‍റി​നെ​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി, ഷാ​ജി പാ​ണ​ക്കു​ഴി , ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews Wall construction

Recent News

Corehub Up