എരുമേലി ഒഴക്കനാട് കാരിത്തോട് ഭാഗത്തെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യങ്ങൾ.
എരുമേലി: ഒഴക്കനാട് കാരിത്തോട് ഭാഗത്തെ റോഡരികിൽ പുഴുക്കൾ നിറഞ്ഞ മാലിന്യങ്ങൾ തള്ളി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെംബർ പി.ഡി. ദിഗീഷിന് സ്ഥലത്തെത്തി മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ ഉടമസ്ഥനെ വ്യക്തമാക്കുന്ന തെളിവായി വൈദ്യുതി ബിൽ കിട്ടി. ഗവൺമെന്റ് വെറ്ററിനറി ഡോക്ടറുടെ പേരും ഫോൺ നമ്പറുമാണ് ബില്ലിൽ തെളിവായി കിട്ടിയത്.
എന്നാൽ ഈ നമ്പറിൽ വിളിച്ചപ്പോൾ മാലിന്യം തന്റേതല്ലെന്നും താൻ വാടകയ്ക്ക് നൽകിയ വീട്ടുകാർ പറ്റിച്ച പണി ആണെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറുടെ വീട് വാടകയ്ക്ക് എടുത്ത ആൾ വീട്ടിൽ നടത്തിയ സ്വകാര്യ പരിപാടിക്ക് ഒരുക്കിയ ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളാണ് ചാക്കുകളിൽ നിറച്ച് റോഡരികിൽ തള്ളിയത്.
പരിപാടിക്ക് ഭക്ഷണം ഒരുക്കിയവർ തന്നെ മാലിന്യം പ്രതിഫലം വാങ്ങി കൊണ്ടു പോയി തള്ളിയതാണെന്ന് അന്വേഷണത്തിൽ മനസിലായതായി മെംബർ പറഞ്ഞു. പരാതി അറിയിച്ചതിനെ തുടർന്ന് പിഴ അടക്കം കേസെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. മാലിന്യം വാടക വീടിന്റെ ഉടമസ്ഥർ എത്തി നീക്കുകയും ചെയ്തു.
Tags : Local News Nattuvishesham Waste dumped Ozhakkanad-Karithodu road