x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശൗ​ചാ​ല​യ​ത്തി​ലെ മ​ലി​ന​ജ​ലം പ​ഴ​ശി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് ഒ​ഴു​ക്കുന്നു


Published: May 16, 2026 01:03 AM IST | Updated: May 16, 2026 01:03 AM IST

ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പൊ​തു ശൗ​ചാ​ല​യ​ത്തി​ൽ​നി​ന്ന് പ​ഴ​ശി ജ​ല സം​ഭ​ര​ണി​യി​ലേ​ക്ക് മ​ലി​നജ​ലം ഒ​ഴു​കു​ന്നു.

ഇ​രി​ട്ടി: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പൊ​തു​ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​ത് ജി​ല്ല​യു​ടെ കു​ടി​വെ​ള​ള ശ്രോ​ത​സാ​യ പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക്. ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ആ​ശ്ര​യി​ക്കു​ന്ന ജ​ല​സ്രോ​ത​സി​ലേ​ക്കാ​ണ് മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ല്കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഓ​ടി​യെ​ത്തു​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​വും ഗു​രു​ത​ര​മാ​യ വി​ഷ​യ​ത്തി​ൽ ക​ണ്ണ​ട​യ്ക്കു​ന്ന​ത് ക​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​വും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ബോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ. ജി​ല്ലാ നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Wastewater nattuvishesham local news

Recent News

Corehub Up