പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ഇരുനൂറ് ചതുരശ്രയടി വിസ്തീർണമുള്ള കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് ആസ്വദിക്കാൻ അവസരം. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റാണ് ഫുട്ബോൾ പ്രേമികൾക്കായി വലിയ അവസരം സമ്മാനിക്കുന്നത്. ഇടവകയുടെ മാർത്തോമാ നസ്രാണി ഭവനിലെ മുത്തിയമ്മ ഹാളിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയിട്ടുള്ളത്. ഹാളിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
രാമപുരം: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ അത്യാധുനിക എല്‍ഇഡി ബിഗ് സ്ക്രീന്‍ ഒരുക്കി. കോളജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനല്‍ മത്സരം സൗജന്യമായി ബിഗ് സ്ക്രീനില്‍ കണ്ട് ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.