x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​പ​റ​മ്പി​ൽ ജ​ല​ബ​ജ​റ്റ് ശി​ല്പ​ശാ​ല ന​ട​ത്തി


Published: May 14, 2026 07:29 AM IST | Updated: May 14, 2026 07:29 AM IST

തൃ​ക്ക​രി​പ്പൂ​ർ: ജ​ല​ബ​ജ​റ്റി​ൽ നി​ന്ന് ജ​ല​സു​ര​ക്ഷ​യി​ലേ​ക്ക് എ​ന്ന ആ​ശ​യ​വു​മാ​യി വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ബ​ജ​റ്റ് ശി​ല്പ​ശാ​ല ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ബു​ഷ്‌​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ല​ബ​ജ​റ്റ് എ​ന്ത് എ​ന്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ദേ​വ​രാ​ജ​ൻ, ജ​ല​ബ​ജ​റ്റി​ൽ നി​ന്ന് ജ​ല​സു​ര​ക്ഷ​യി​ലേ​ക്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ൻ​ലാ​ന്‍റ് നാ​വി​ഗേ​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ കെ.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ഷു​ക്കൂ​ർ ഹാ​ജി, ബി.​എ​സ്. ഷെ​രീ​ഫ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സി​ന്ധു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ബാ​ബു, എം.​കെ.​എം. അ​ബ്ദു​ൾ ഖാ​ദ​ർ, കെ. ​ഷീ​ജ, പി. ​മു​ഹ​മ്മ​ദ് റാ​ഫി, പി. ​ഖ​ദീ​ജ, സെ​ക്ര​ട്ട​റി ജി​മ്മി ജോ​ർ​ജ്, തൊ​ഴി​ലു​റ​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ എം. ​ഹി​സാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Water budget workshop

Recent News

Corehub Up