x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​സി റോ​​ഡി​​ല്‍ ജ​​ല​​നി​​ര​​പ്പ് ‌ ഉ​​യ​​രു​​ന്നു

വെബ്ഡെസ്ക്
Published: August 4, 2026 10:50 PM IST | Updated: August 4, 2026 10:50 PM IST

ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ല്‍ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ദു​​ഷ്‌​​ക​​ര​​മാ​​യ നി​​ല​​യി​​ല്‍.

ച​​ങ്ങ​​നാ​​ശേ​​രി: കി​​ഴ​​ക്ക​​ന്‍ വെ​​ള്ളം ക്ര​​മാ​​തീ​​ത​​മാ​​യി എ​​ത്തി​​യ​​തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ കൂ​​ടു​​ത​​ല്‍ ഭാ​​ഗ​​ങ്ങ​​ള്‍ മു​​ങ്ങി. കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളു​​ള്‍​പ്പെ​​ടെ വാ​​ഹ​​ന ഗ​​താ​​ഗ​​തം ദു​​രി​​ത​​ത്തി​​ലാ​​യി.

പ​​മ്പ, മ​​ണി​​മ​​ല, അ​​ച്ച​​ന്‍​കോ​​വി​​ല്‍ ആ​​റു​​ക​​ള്‍ ക​​ര​​ക​​വി​​ഞ്ഞെ​​ത്തി​​യ വെ​​ള്ള​​മാ​​ണ് പൂ​​വം, ന​​ക്രാ​​ല്‍, കോ​​മ​​ങ്കേ​​രി​​ച്ചി​​റ, മു​​ട്ടാ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളെ പ്ര​​ള​​യ​​ത്തി​​ല്‍​മു​​ക്കി എ​​സി ക​​നാ​​ലും ക​​ട​​ന്ന് എ​​സി റോ​​ഡി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന​​ത്. തോ​​ടും റോ​​ഡും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും തി​​രി​​ച്ച​​റി​​യാ​​നാ​​കാ​​ത്ത​​വി​​ധം ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews AC Road

Recent News

Corehub Up