x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ഞ്ചേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടും വാ​ഹ​ന​പാ​ർ​ക്കിം​ഗും ദു​രി​തം

വെബ് ഡെസ്ക്
Published: July 29, 2026 12:28 AM IST | Updated: July 29, 2026 12:28 AM IST

മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ്.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും വെ​ള്ള​ക്കെ​ട്ടും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​കു​ന്നു. ടൗ​ണി​ലെ മ​ന്ദം​ജം​ഗ്ഷ​നി​ൽ​നി​ന്നും തു​ട​ങ്ങി ചെ​റു​പു​ഷ്പം ചെ​റി​യ സ്കൂ​ളി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡാ​ണി​ത്. എ​ന്നാ​ൽ ഈ ​ദൂ​ര​ത്തെ​ല്ലാം റോ​ഡി​ലൂ​ടെ​യാ​ണ് മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്ന​ത്.

പൊ​തു​മൂ​ത്ര​പ്പു​ര പോ​ലെ​യാ​ണ് റോ​ഡി​ന്‍റെ വ​ള​വു​ക​ളി​ൽ. ഇ​വി​ടെ​നി​ന്നു​ള്ള മ​ലി​ന​ജ​ല​വും മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം റോ​ഡി​ലെ​ത്തും. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്ക് ഈ ​അ​ഴു​ക്കു​വെ​ള്ള​ത്തി​ലൂ​ടെ​വേ​ണം ന​ട​ന്നു​പോ​കാ​ൻ.

വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ മാ​റി​നി​ൽ​ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ലാ​ത്ത വി​ധ​മാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​തു​മൂ​ലം മ​ലി​ന​ജ​ലം തെ​റി​ച്ചു​ള്ള വ​ഴ​ക്കും തെ​റി വി​ളി​യു​മാ​ണ് എ​പ്പോ​ഴും.

റോ​ഡി​ൽ ഇ​റി​ഗേ​ഷ​ന്‍റെ ക​നാ​ൽ ഓ​ഫീ​സി​ന​ടു​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​രും പൂ​വാ​ല​സം​ഘ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം വെ​ള്ള​മൊ​ഴു​കി പോ​കാ​ൻ ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നു ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​രാ​ജ് വ​ള്ളി​യോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഗു​രു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Waterlogging

Recent News

Corehub Up