x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരുമല റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു


Published: May 27, 2026 05:29 AM IST | Updated: May 27, 2026 05:29 AM IST

മാ​ന്നാ​ർ: ചെ​റി​യ മ​ഴ​യി​ൽ പോ​ലും റോ​ഡ് പു​ഴ​യാ​കു​വാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​രു​മ​ല - ചെ​ങ്ങ​ന്നൂ​ർ പ്ര​ധാ​ന പാ​ത​യി​ൽ പ​രു​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യു​ള്ള അ​ര കി​ലോ​മീ​റ്റ​റോ​ളം റോ​ഡാ​ണ് ചെ​റി​യ മ​ഴ​യി​ൽ പോ​ലും പു​ഴ​യാ​യി മാ​റു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത വേ​ന​ൽ മ​ഴ​യി​ൽ ഇ​വി​ടെ റോ​ഡി​ൽ വ​ലി​യ തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ ഗ​താ​ഗ​തം ത​ന്നെ ത​ട​സ​പ്പെ​ടു​ന്ന സ്ഥി​തി​യി​ലാ​യി. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കു​വാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഉ​യ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്തൂ​കൂടിയു​ള്ള യാ​ത്ര ഏ​റെ ദു​ഷ്‌​ക​ര​മാ​കും.

വെ​ള്ള​ക്കെ​ട്ട് മൂ​ലം ഇ​വി​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കു​വാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. തു​ട​ർ​ച്ച​യാ​യ വെ​ള്ള​ക്കെ​ട്ട് നാ​ട്ടു​കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​രു​മ​ല പെ​രു​ന്നാ​ൾ സ​മ​യ​ത്ത് ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് ക​ളക്‌ട​ർ ഇ​ട​പെ​ട്ട് ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലൂ​ടെ ഒ​ഴു​ക്കിക്കള​ഞ്ഞാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷ​കാ​ല​ത്ത് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന തു​ട​ർ​ച്ച​യാ​യ വെ​ള്ളക്കെട്ടിന്‍റെ ദു​രി​തം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക കൊ​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലെ​ങ്കി​ൽ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​യു​ന്ന​തു​ൾ​പ്പെടെ​യു​ള്ള സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള തയാറെടുപ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : nattu vishesham Waterlogging Parumala

Recent News

Corehub Up