x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല; പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി ന​ട​ത്തി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ൽ


Published: June 20, 2026 05:45 AM IST | Updated: June 20, 2026 05:45 AM IST

ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും സാ​മൂ​ഹ്യ​സാ​ന്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​വും ല​ക്ഷ്യ​മി​ട്ട് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി ന​ട​ത്തി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ൽ.

ഗോ​ത്ര​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാം​സ്ക്കാ​രി​ക പൈ​തൃ​ക​വും പ​ര​ന്പ​രാ​ഗ​ത വി​ജ്ഞാ​ന സ​ന്പ്ര​ദാ​യ​ങ്ങ​ളും അ​വ​രു​ടെ വി​ക​സ​നാ​ഭി​ലാ​ഷ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ത്തി​ലെ ഗോ​ത്ര​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ അ​വ​രു​ടെ ഉ​ന്ന​തി​ക​ളി​ൽ നി​ര​വ​ധി ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഗോ​ത്ര​ജ​ന​വി​ഭാ​ഗ ക്ഷേ​മ​ത്തി​നാ​യി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ട് കൂ​ടി​യു​ള്ള ആ​ശ​യ​മാ​യി​രു​ന്നു എം​പി മു​ന്നോ​ട്ടു​വ​ച്ച ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന പ​ദ്ധ​തി. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​സ്തു​ത പ​ദ്ധ​തി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ൽ​കി​യ​തും പ്രി​യ​ങ്കാ​ഗാ​ന്ധി​യാ​യി​രു​ന്നു.

കി​ർ​ത്താ​ഡ്സ് പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ചും എം​പി വി​ല​യി​രു​ത്തു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഗോ​ത്ര​ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​മാ​യും ആ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യും ബ​ന്ധ​പ്പെ​ടു​ക​യും ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് എം​പി​യെ​ന്ന നി​ല​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടു​ക​യും ചെ​യ്തി​രു​ന്നു. പ്ര​സ്തു​ത പ​ദ്ധ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യു​മാ​യ വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ത​ദ്ദേ​ശീ​യ പ​ഠ​ന​ങ്ങ​ൾ, ആ​ദി​വാ​സി സം​രം​ഭ​ക​ത്വം, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ ശേ​ഷി, ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യു​ള്ള ലോ​കോ​ത്ത​ര കേ​ന്ദ്ര​മാ​യി വി​ഭാ​വ​നം ചെ​യ്യു​ന്ന യൂ​ണി​വേ​ഴ്സി​റ്റി ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ സ​ന്പ​ന്ന​മാ​യ സം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും വി​ജ്ഞാ​ന സ​ന്പ്ര​ദാ​യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​താ​ണ്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​പാ​ർ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു വി​ദ​ഗ്ധ​സ​മി​തി​യും രൂ​പീ​ക​രി​ക്കും.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up