x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​യെ ഊ​മ​യാ​ക്കാ​തി​രി​ക്കാ​ൻ തി​രു​ഹൃ​ദ​യ ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വെബ് ഡെസ്ക്
Published: August 9, 2026 11:20 PM IST | Updated: August 9, 2026 11:20 PM IST

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ ചെ​റു​ക​ര​പ്പാ​റ​യി​ൽ ന​വീ​ക​രി​ച്ച തി​രു​ഹൃ​ദ​യ ക​പ്പേ​ള​യു​ടെ ആ​ശീ​ർ​വാ​ദം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: സ​ഭ​യെ ഊ​മ​യാ​ക്കാ​തി​രി​ക്കാ​ൻ തി​രു​ഹൃ​ദ​യ ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റ​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യി​ലെ ന​വീ​ക​രി​ച്ച ചെ​റു​ക​ര​പ്പാ​റ തി​രു​ഹൃ​ദ​യ ക​പ്പേ​ള​യു​ടെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സു​വി​ശേ​ഷം പ​റ​യാ​തി​രി​ക്കു​ന്ന വീ​ടു​ക​ൾ മൗ​ന​മാ​യി മാ​റും. സു​വി​ശേ​ഷം നി​ര​ന്ത​രം വാ​യി​ക്ക​പ്പെ​ട​ണം. സു​വി​ശേ​ഷ​ങ്ങ​ളു​ടെ സാ​ര​സം​ഗ്ര​ഹ​മാ​ണ് തി​രു​ഹൃ​ദ​യം. വേ​ദ​പാ​ഠം ഈ​ശോ​യു​ടെ സ്വ​ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. തി​രു​സ​ഭ​യു​ടെ ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ് തി​രു​ഹൃ​ദ​യ ഭ​ക്തി എ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ൻ​ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ , ഫാ. ​ജോ​ർ​ജ് ചാ​ത്ത​ൻ​കു​ന്നേ​ൽ , ഫാ. ​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Church

Recent News

Corehub Up