x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ണ​പ്പു​റ​ത്ത് ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ വേ​ണം


Published: June 17, 2026 11:07 PM IST | Updated: June 17, 2026 11:07 PM IST

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ഫ​യ​ര്‍സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ല്‍ അ​പ​ക​ടമു​ണ്ടാ​യാ​ല്‍ ദു​ര്‍​ഘ​ട​മാ​യ വ​ള​വു​ക​ളും തി​രി​വു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും എ​ല്ലാ​മു​ള്ള റോ​ഡി​ലൂ​ടെ 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​ല്ലൂ​ര്‍​കാ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു വേ​ണം അ​ഗ്‌​നി​ശ​മ​നസേ​ന ഇ​വി​ടെ​യെ​ത്താ​ന്‍. അ​തി​നാ​ല്‍ പ​ല​പ്പോ​ഴും അ​ഗ്‌​നി​ശ​മ​നസേ​ന​യു​ടെ സേ​വ​നം യ​ഥാ​സ​മ​യ​ത്ത് ല​ഭ്യ​മാ​കി​ല്ല.

ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​കു​തി​യി​ലേ​റെ പ്ര​ദേ​ശ​ങ്ങ​ള്‍ കു​ന്നും മ​ല​ക​ളും നി​റ​ഞ്ഞ​തും പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ള്ള​തും വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്. പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡ്, ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തൊ​മ്മ​ന്‍​കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യു​ണ്ട്.

തൊ​മ്മ​ന്‍​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം കാ​ണു​ന്ന​തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​തും ഇ​വി​ടെ അ​പ​ക​ടം നി​ത്യസം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ള്ള​തു​മാ​ണ്. മീ​നു​ളി​യാ​ന്‍ പാ​റ, കോ​ട്ട​പ്പാ​റ, എ​ട​ത്ത​ന​കു​ത്ത് എ​ന്നീ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ളാ​ണ്.

മു​ള്ള​രി​ങ്ങാ​ട്, വെ​ള്ള​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ട്ടു പേ​ര്‍ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ണ്ണ​പ്പു​റം കേ​ന്ദ്ര​മാ​യി ഫ​യ​ര്‍സ്റ്റേ​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് നി​വേ​ദ​നം ന​ല്‍​കാ​നും ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.

Tags : fire station Nattuvishesham District News

Recent News

Corehub Up