സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചപ്പാരപ്പടവ് വില്ലേജ് സമ്മേളനം ഏരിയാ സെക്രട്ടറി പി.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചപ്പാരപ്പടവ്: സാമൂഹ്യക്ഷേമ പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചപ്പാരപ്പടവ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി പി.വി. രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എം. കോരൻ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസ്, ടി. പ്രഭാകരൻ, ടോമി മൈക്കിൾ, കെ.വി. നാരായണൻ, ഫിലോമിന ജോസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: സി.എം. കോരൻ- പ്രസിഡന്റ്, പി.ജെ. ജോസ്- സെക്രട്ടറി.
Tags : Nattuvishesham District News