x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 16, 2026 03:23 AM IST | Updated: July 16, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

കൊ​പ്ര​ക്ക​ളം: ച​ളി​ങ്ങാ​ട് അ​മ്പ​ല​ന​ട പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യെ ക​ണ്ടെ​ത്തി. ജ​ന​വാ​സ​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന സ്ഥ​ല​ത്താ​ണ് കാ​ട്ടു​പ​ന്നി​യെ ക​ണ്ട​ത്.

കാ​ട്ടു​പ​ന്നി സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലും റോ​ഡി​ലൂ​ടെ​യും അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​പ​ര​ത്തി. ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ​യി​ടെ​യാ​യി കാ​ട്ടു​പ​ന്നി​ക​ളെ കാ​ണു​ന്നു​ണ്ട്. വ​ലി​യ ഉ​ടു​മ്പു​ക​ളും കു​റു​ന​രി​ക​ളും മു​ള്ള​ൻ​പ​ന്നി, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തി രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ക​യ്പ​മം​ഗ​ല​ത്തി​ന്‍റെ തീ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്നു​ണ്ട്. മു​ൻ​പ് ക​യ്പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര സെ​ന്‍റ​റി​ലും പെ​രി​ഞ്ഞ​നം പെ​രും​തോ​ടു ഭാ​ഗ​ത്തും കാ​ട്ടു​പ​ന്നി​ക​ളെ​ത്തി കൃ​ഷി​യി​ട​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.
അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Wild boar

Recent News

Corehub Up